30 October Wednesday

പണിയെടുത്ത് കൂട്ടുകാർ പണിയും സഹപാഠിക്ക് സ്നേഹവീട്

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2023

എക്സൈസ് വകുപ്പ് എൻഎസ്എസ് വിദ്യാർഥികൾക്ക് നൽകിയ പണം അസിസ്റ്റൻറ് എക്സൈസ് കമീഷണർ വി രാജേഷ് 
വിദ്യാർത്ഥികൾക്ക് നൽകുന്നു

കരുനാഗപ്പള്ളി 
സഹപാഠിക്ക് സ്നേഹവീട് ഒരുക്കാൻ കോളേജ് വിദ്യാർത്ഥികളുടെ വേറിട്ട മാതൃക. സഹപാഠിക്ക് ഒരു സ്നേഹവീട് എന്ന പദ്ധതിയിൽ ചവറ ബിജെഎം  കോളേജിലെ എൻഎസ്എസ് യൂണിറ്റ്‌ എക്സൈസുമായി കൈകോർത്താണ് കൂട്ടുകാരിക്ക് അന്തിയുറങ്ങാൻ കൈത്താങ്ങാകുന്നത്. വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ പണം സ്വരൂപിച്ചാണ് വീട് നിർമിക്കാൻ എൻഎസ്എസ് വളന്റിയേഴ്സ് തീരുമാനിച്ചത്.
കാറ്ററിങ്‌ സർവീസ് നടത്തിയും പറമ്പുകൾ വൃത്തിയാക്കിയും സെക്യൂരിറ്റി ജോലി ചെയ്തും വീടുകൾ ശുചീകരിച്ചുമെല്ലാം കുട്ടികൾ ഇതിനായി പണം കണ്ടെത്തുകയാണ്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെ പരിസരം ശുചീകരിച്ചു ധനസമാഹരണത്തിന് തുടക്കംകുറിച്ചു. എക്സൈസ് ഓഫീസ് 5,000 രൂപയും ജീവകാരുണ്യ പ്രവർത്തകൻ പോച്ചയിൽ നാസർ 10,000 രൂപയും കുട്ടികൾക്ക് നൽകി. എക്സൈസ് വകുപ്പ് നൽകിയ പണം അസിസ്റ്റൻറ് എക്സൈസ് കമീഷണർ വി രാജേഷ് വിദ്യാർഥികൾക്ക് കൈമാറി. വീടുനിർമാണത്തിനായി വിദ്യാർഥികൾ തുടർന്ന് ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കും എക്സൈസ് വകുപ്പ് പിന്തുണ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top