30 October Wednesday

വെളിയം ഉപജില്ലാ കലോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2023

വെളിയം ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് 
ഉദ്‌ഘാടനംചെയ്യുന്നു

ഓയൂർ
പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ നടന്ന വെളിയം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. എച്ച്എസ്എസ് ഒന്നാം സ്ഥാനം കൊട്ടറ എസ്എം എച്ച്എസ്എസും രണ്ടാം സ്ഥാനം ചെറിയ വെളിനല്ലൂർ കെപിഎം എച്ച്എസ്എസും നേടി. എച്ച്എസ് വിഭാഗത്തിൽ തൃപ്പിലഴികം ലിറ്റിൽ ഫ്ലവർ ഒന്നാം സ്ഥാനവും പൂയപ്പള്ളി ജിഎച്ച്എസ് രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗം ഒന്നാം സ്ഥാനം പൂയപ്പള്ളി ജിഎച്ച്എസും രണ്ടാം സ്ഥാനം മൈലോട് ടിഇഎംഎച്ച്എസും എൽപി വിഭാഗത്തിൽ വെളിയം  എൽപിജിഎസ്, ചെറിയ വെളിനല്ലൂർ കെപിഎം ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജിഎൽപിഎസ് എന്നിവ ഒന്നാം സ്ഥാനവും തൃപ്പിലഴികം ജിഎൽപിഎസ്, മാലയിൽ എൽപിഎസ് എന്നിവ രണ്ടാം സ്ഥാനവും നേടി. 
സമാപന സമ്മേളനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് ഉദ്ഘാടനം ചെയ്തു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വി സരിത അധ്യക്ഷയായി. ബി ബിന്ദു സ്വാഗതം പറഞ്ഞു. വെളിയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം എസ് വിജയലക്ഷ്മി സമ്മാനദാനം നിർവഹിച്ചു. ജി സിന്ധു, ശ്രീകല അനിൽ, ജി ഗിരീഷ് കുമാർ, അനിൽ മംഗലത്ത്, വി പി പ്രവീൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top