30 October Wednesday

കെഎംഎംഎല്ലുമായി 
വിദ്യാര്‍ഥികള്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2023

ചവറ കെഎംഎംഎല്ലിന്റെ വർക്കിങ് മോഡലുമായി പി ​ദേവനന്ദയും 
എസ് ആര്യയും

പുനലൂർ
നമ്മുടെ അഭിമാനമായ പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎല്ലിനെ പരിചയപ്പെടുത്തി ശ്രദ്ധേയരായി കരുനാ​ഗപ്പള്ളി ബിഎച്ച്എസ്എസിലെ വിദ്യാർഥികൾ.  വർക്കിങ് മോഡൽ വിഭാ​ഗത്തിലാണ് കെഎംഎംഎല്ലിനെ പ്ലസ് വൺ വിദ്യാർഥികളായ പി ​ദേവനന്ദ, എസ് ആര്യ എന്നിവർ അവതരിപ്പിച്ചത്. 
കരിമണൽ ശേഖരിക്കുന്നതും വേർതിരിക്കുന്നതും ഫാക്ടറിയുടെ പ്രവർത്തനവുമെല്ലാം വ്യക്തമാക്കുന്നതാണ് മോഡൽ.  ബഹിരാകാശമേഖലയിൽ നിർണായകമായ​  ടൈറ്റാനിയം സ്പോഞ്ച് ഉൾപ്പെടെ കെഎംഎംഎല്ലിന്റെ ഉൽപ്പന്നങ്ങളും  സാമൂഹ്യപ്രതിബന്ധതാ പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top