26 December Thursday

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌: 
ഉപജില്ലാ മത്സരം നാളെ

സ്വന്തം ലേഖകൻUpdated: Friday Nov 10, 2023
കൊല്ലം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ഉപജില്ലാ മത്സരത്തിനൊരുങ്ങി ജില്ല. ശനിയാഴ്‌ച 12 ഉപജില്ലയിലാണ്‌ മത്സരം. രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന്‌ ഉദ്‌ഘാടന സമ്മേളനം. പകൽ 10.30ന്‌ മത്സരം ആരംഭിക്കും. സ്‌കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികളാണ്‌ ഉപജില്ലയിൽ മത്സരിക്കുക. 19ന്‌ ജില്ലാ മത്സരവും ഡിസംബർ രണ്ടിനും മൂന്നിനുമായി സംസ്ഥാന മെഗാഫൈനലും.
ജില്ലാതല ഉദ്‌ഘാടനം ശാസ്താംകോട്ട ഉപജില്ലയിലെ ഭരണിക്കാവ്- ജെഎംഎച്ച്എസിൽ നടക്കും. കേരള കലാമണ്ഡലം വൈസ്‌ ചാൻസലർ ബി അനന്തകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ സമ്മാനം വിതരണംചെയ്യും. കൊല്ലം ഉപജില്ലയിൽ ഗവ. ടിടിഐയിൽ നടക്കുന്ന മത്സരം എം നൗഷാദ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ്‌ സമ്മാനദാനം നിർവഹിക്കും. കൊട്ടാരക്കര- ഗവ. എച്ച്എസ്എസിൽ മുനിസിപ്പൽ ചെയർമാൻ എസ്‌ ആർ രമേശ്‌ ഉദ്‌ഘാടനം നിർവഹിക്കും. താലൂക്ക്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ജോൺസൻ സമ്മാനം വിതരണംചെയ്യും. ചവറയിൽ കാമൻകുളങ്ങര- ജിഎൽപിഎസിലാണ്‌ മത്സരം. മത്സ്യഫെഡ്‌ ചെയർമാൻ ടി മനോഹരൻ ഉദ്‌ഘാടനംചെയ്യും. സമ്മാനവിതരണം സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ. കരുനാഗപ്പള്ളി യുപിജിഎസിൽ സുജിത്‌ വിജയൻപിള്ള എംഎൽഎ ഉദ്‌ഘാടനംനിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു സമ്മാനം വിതരണംചെയ്യും. 
ചാത്തന്നൂരിൽ പൂതക്കുളം ഗവ. എച്ച്എസ്എസിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ആശാദേവി ഉദ്‌ഘാടനം നിർവഹിക്കും. സിപിഐ എം ഏരിയ സെക്രട്ടറി കെ സേതുമാധവൻ സമ്മാനം വിതരണംചെയ്യും. വെളിയം ബിആർസിയിൽ ജി എസ്‌ ജയലാൽ എംഎൽഎ ഉദ്‌ഘാടനംചെയ്യും. കെഎസ്‌എഫ്‌ഡിസി ഡയറക്‌ടർ ബോർഡ്‌ അംഗം കെ  അനിൽകുമാർ സമ്മാനം വിതരണംചെയ്യും . 
കുളക്കട- ഗവ. എച്ച്എസ്‌എസിൽ വെട്ടിക്കവല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഹർഷകുമാർ ഉദ്‌ഘാടനം. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി ബി ബീന സമ്മാനം വിതരണംചെയ്യും. കുണ്ടറയിൽ ഇളമ്പള്ളൂർ ബിആർസിയിലാണ്‌ മത്സരം. സിപിഐ എം ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ ഉദ്‌ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുശീല സമ്മാനം നൽകും. പുനലൂർ ഗവ. എച്ച്എസ്എസിൽ ദേശീയ അധ്യാപക അവാർഡ്‌ ജേതാവ്‌ പ്രതീപ്‌ കണ്ണങ്കോട്‌ ഉദ്‌ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ കെ ഷാജി സമ്മാനംവിതരണംചെയ്യും. 
ചടയമംഗലത്ത്‌ കടയ്‌ക്കൽ ജിവിഎച്ച്‌എസ്‌എസിൽ കിംസാറ്റ്‌ ആശുപത്രി ചെയർമാൻ എസ്‌ വിക്രമൻ ഉദ്‌ഘാടനം നിർവഹിക്കും. ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ സമ്മാനം വിതരണംചെയ്യും. അഞ്ചലിൽ ഏരൂർ- ഗവ. എച്ച്‌എസ്‌എസിലാണ്‌ മത്സരം. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ ഉദ്‌ഘാടനം നിർവഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന മുരളി സമ്മാനം വിതരണംചെയ്യും 19ന്‌ കുഴിമതിക്കാട് ഗവ. എച്ച്എസ്‌എസിലാണ്‌ ജില്ലാ മത്സരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top