22 December Sunday

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംവിധായിക പ്രിയ ഷൈൻ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംവിധായിക പ്രിയ ഷൈൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് പി മണിലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വിൽസൺ ആന്റണി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ സി ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബിനോയി കള്ളാട്ടുകുഴി വിദ്യാഭ്യാസ അവാർഡ് വിതരണംചെയ്‌തു. സംസ്ഥാന വെൽഫയർ ഫണ്ട് ജനറൽ കൺവീനർ സുരേന്ദ്രൻ വള്ളിക്കാവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയൻ, അനിൽ എ വൺ, ജോയി ഉമ്മന്നൂർ, ജില്ലാ വെൽഫയർ ട്രസ്റ്റ് ചെയർമാൻ രാജശേഖരൻ നായർ, ജില്ലാ ട്രഷറർ അരുൺ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ സി ജോൺസൺ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന സെക്രട്ടറി ബിനോയി കള്ളാട്ടുകുഴി സംഘടനാ റിപ്പോർട്ടും ജില്ലാസെക്രട്ടറി വിൽസൺ ആന്റണി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ അരുൺ പനയ്ക്കൽ കണക്കും അവതരിപ്പിച്ചു.  ഭാരവാഹികൾ: മുരളി അനുപമ (പ്രസിഡന്റ്), ചന്ദ്രബാബു, ബെൻസിലാൽ (വൈസ് പ്രസിഡന്റുമാർ), ജിജോ പരവൂർ (സെക്രട്ടറി), കവിത അശോക്, സജീഷ് സോമൻ (ജോയിന്റ്‌ സെക്രട്ടറിമാർ), നവാസ് കുണ്ടറ (ട്രഷറർ-).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top