22 December Sunday

പരിശീലനം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024
അഞ്ചൽ
കുടുംബശ്രീയുടെ വിവിധ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അവബോധം ജില്ലയിലെ എല്ലാ ബാങ്ക് മാനേജർമാർക്കും നൽകുന്നതിനായി കുടുംബശ്രീ ഫിനാൻഷ്യൽ ഇൻക്ലൂഷന്റെ ഭാഗമായി അഞ്ചൽ, ചടയമംഗലം ബ്ലോക്കുകളിലും പുനലൂർ മുനിസിപ്പാലിറ്റി അർബൻ സിഡിഎസിലും ബാങ്ക് മാനേജർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. വിവിധ വിഭാഗങ്ങളിൽനിന്നായി 80 ബാങ്ക് മാനേജർമാർ പങ്കെടുത്തു. കുടുബശ്രീ ജില്ലാമിഷൻ കോ–-ഓർഡിനേറ്റർ ആർ വിമൽചന്ദ്രൻ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് ജില്ലാമിഷൻ കോ–-ഓർഡിനേറ്റർ ആർ രതീഷ് കുമാർ, സിന്ധു അനിമോൻ, ജെൻസി ജോൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top