22 December Sunday

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024
എഴുകോൺ 
പട്ടികജാതി പട്ടികവർഗ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊട്ടാരക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെയും വെളിയം പഞ്ചായത്ത്‌ ഹോമിയോ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെളിയം ഗവ. വെൽഫയർ സ്കൂളിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ്  ഉദ്ഘാടനംചെയ്തു. വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ പ്രശാന്ത് അധ്യക്ഷനായി. ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസർ എസ് ആർ സച്ചിൻദാസ്, ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷ സജനി ഭദ്രൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയ രഘുനാഥ്, സ്ഥിരം സമിതി അധ്യക്ഷൻ എം ബി പ്രകാശ്, പഞ്ചായത്ത്‌ അംഗങ്ങളായ ശിസ സുരേഷ്, സി എസ് സുരേഷ് കുമാർ, ആർ ബിനോജ്, എം വിഷ്ണു, മെഡിക്കൽ ഓഫീസർമാരായ ബിനു, എസ് ലിജ, പട്ടികജാതി പ്രമോട്ടർ മനു എന്നിവർ സംസാരിച്ചു. കൃഷ്ണ യോഗപരിശീലനം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top