22 December Sunday

അഞ്ചൽ ഉപജില്ലാ കലോത്സവം നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024
അഞ്ചൽ  
അഞ്ചൽ ഉപജില്ലാ സ്കൂൾ കലോത്സവം  11 മുതൽ 14 വരെ അഞ്ചൽ ഈസ്റ്റ് ഗവ. ഹൈസ്കൂളിൽ നടക്കും. 80 സ്കൂളുകളിൽനിന്നുള്ള അയ്യായിരത്തോളം മത്സരാർഥികൾ പങ്കെടുക്കും. 11ന് രാവിലെ ഒമ്പതിന് അഞ്ചൽ എഇഒ എ ജഹ്ഫറുദീൻ  പതാക ഉയർത്തും. തുടർന്ന് രചനാ മത്സരങ്ങൾ.  12ന് രാവിലെ 8-. 30ന് വിളംബര ഘോഷയാത്ര അഞ്ചൽ ബിവി യുപി  സ്കൂൾ ഗ്രൗണ്ടിനിന്ന് ആരംഭിച്ച് ഈസ്റ്റ് സ്കൂളിൽ സമാപിക്കും. പി എസ് സുപാൽ  എംഎൽഎ  കലോത്സവം ഉദ്ഘാടനംചെയ്യും. അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ്  എ നൗഷാദ് അധ്യക്ഷനാകും. കലോത്സവ ലോഗോ  രൂപകല്പനചെയ്ത ഐശ്വര്യയെ ആദരിക്കും.
14ന് നടക്കുന്ന സമാപന സമ്മേളനം എം കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനംചെയ്യും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top