19 December Thursday
നിവേദനം നൽകി

ട്രെയിനിൽ 
മധുരമില്ലാത്ത ചായ ലഭ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024
കൊല്ലം
പ്രമേഹരോഗികളായ ട്രെയിൻ യാത്രക്കാർക്ക്‌ മധുരമില്ലാത്ത ചായയും കാപ്പിയും ട്രെയിനിൽ ലഭ്യമാക്കാൻ അടിയന്തര നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട്‌ മുണ്ടയ്‌ക്കൽ പാപനാശനം ശ്രീനാരായണ ഗുരുദേവ കമ്മിറ്റി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനും കേരള റെയിൽ മന്ത്രി വി അബ്ദുൽ റഹ്‌മാനും എൻ കെ പ്രേമചന്ദ്രൻ എംപിക്കും നിവേദനം നൽകി. 
പ്രധാനപ്പെട്ട എല്ലാ റെയിൽവേ സ്റ്റേഷനിലും മെഡിക്കൽ സ്റ്റോർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടതായി പ്രസിഡന്റ്‌ എൽ പ്രകാശും സെക്രട്ടറി കൊച്ചുണ്ണിയും പ്രസ്‌താവനയിൽ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top