കുന്നിക്കോട്
വെട്ടിക്കവല ബ്ലോക്ക് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ ചക്കുവരയ്ക്കൽ കളത്തട്ട് ജങ്‌ഷനിലെ എൻഎസ്എസ് ബിൽഡിങ്ങിൽ തുടങ്ങിയ ഉപാസന ക്ലിനിക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ് രഞ്ജിത് അധ്യക്ഷനായി. ദിലീപൻ കെ ഉപാസന, ബ്രിജേഷ് എബ്രഹാം, ജി രതികുമാർ, തങ്കമ്മ എബ്രഹാം, എസ് രഘുനാഥൻ, എ എസ് ജയചന്ദ്രൻ, ഷൈൻ പ്രഭ, രാജു ഡഗ്ലസ്, ടി സോമൻ, അമൽ ബാബു, എം ബാലചന്ദ്രൻ, പ്രസന്നകുമാരി ഉപാസന എന്നിവർ സംസാരിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..