കൊട്ടാരക്കര
സാഹിത്യകാരനും പുരോഗമന കലാസാഹിത്യസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയും അധ്യാപകനുമായിരുന്ന സാമുവൽ ജോണിനെ അനുസ്‌മരിച്ചു. അനുസ്മരണ സമ്മേളനം മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് ഉദ്ഘാടനംചെയ്തു. കലാസാഹിത്യസംഘം ഏരിയ പ്രസിഡന്റ് അരുൺ കുമാർ അന്നൂർ അധ്യക്ഷനായി. സെക്രട്ടറി സി ഡി സുരേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ജോൺസൺ, കാപ്പക്‌സ് ബോർഡ് അംഗം സി മുകേഷ്, കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ബീന സജീവ്, പി എൻ ഗംഗാധരൻനായർ, എം സൈനുലാബ്ദീൻ, സുരേഷ് പൈങ്ങാടൻ, എസ് മുരളീധരൻനായർ, എം ജി അനിയൻകുഞ്ഞ് , മോഹനൻപിള്ള, സഹദേവൻ, സി ശശിധരൻപിള്ള, അനിൽകുമാർ, സുന്ദരേശൻ, ജോർജ് ബേബി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..