12 December Thursday

കുളക്കട സ്കൂളിൽ സ്കിൽ എക്സ്‌പോ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024
കൊട്ടാരക്കര 
കുളക്കട ഗവ. വിഎച്ച്എസ് ആൻഡ്‌ എച്ച്എസ്എസിലെ സ്കിൽ ഡെവലപ്‌മെന്റ് സെന്ററിൽ സംഘടിപ്പിച്ച സ്കിൽ എക്സ്പോ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ആർ രാജേഷ് അധ്യക്ഷനായി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി സോഹൻലാൽ സ്വാഗതം പറഞ്ഞു. 
ജില്ലാ പഞ്ചായത്ത്‌ അംഗം ആർ രശ്മി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എൻ മോഹനൻ, പഞ്ചായത്ത്‌ അംഗം സാലി റെജി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഉണ്ണിമായ, പ്രധാനാധ്യാപിക ആർ എസ് ശ്രീരേഖ, എസ്ഡിസി കോ–--ഓർഡിനേറ്റർ ടിൻസി റെയ്ച്ചൽ തോമസ്, എൻ രാമദാസ് എന്നിവർ സംസാരിച്ചു. ഗ്രാഫിക് ഡിസൈനർ, ടെലികോം ടെക്നീഷ്യൻ കോഴ്സുകളിലെ വിദ്യാർഥികളാണ് എക്സ്പോയിൽ പങ്കെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top