കൊല്ലം
ജില്ലയിൽ അഞ്ച് പഞ്ചായത്തിലായി ആറു വാർഡിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ് നടക്കും. പടിഞ്ഞാറെ കല്ലട എട്ടാം വാർഡായ നടുവിലക്കര, കുന്നത്തൂരിലെ തെറ്റുമുറി (5), ഏരൂരിലെ ആലഞ്ചേരി (17), തേവലക്കരയിലെ കോയിവിളതെക്ക് (12), പാലയ്‌ക്കൽ വടക്ക് (22), ചടയമംഗലത്തെ പൂങ്കോട് (5)വാർഡിലാണ് ഉപതെരഞ്ഞെടുപ്പ്. നടുവിലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിന്ധു കോയിപ്പുറം (സിപിഐ)മത്സരിക്കുന്നു. യുഡിഎഫ് സ്ഥാനാർഥി അഖിലയും ബിജെപിയിൽനിന്ന് ധന്യയും മത്സരരംഗത്തുണ്ട്. തെറ്റുമുറിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി എൻ തുളസി (സിപിഐ എം)മത്സരിക്കുന്നു. യുഡിഎഫിൽനിന്ന് അഖിൽ പൂലേതും ബിജെപിയിൽനിന്ന് സുരേഷ് തച്ചയ്യന്റത്തുമാണ് സ്ഥാനാർഥികൾ. കോയിവിളതെക്ക് എൽഡിഎഫ് സ്ഥാനാർഥിയായി അജിതാ സാജൻ (സിപിഐ എം), യുഡിഎഫിൽനിന്ന് ബി സാന്ദ്ര, ബിജെപിയിലെ സിനു സുനിൽ എന്നിവർ മത്സരിക്കുന്നു. പാലയ്ക്കൽ വടക്ക് എൽഡിഎഫ് സ്ഥാനാർഥിയായി സുബിന ഷെമീർ (സിപിഐ എം), യുഡിഎഎഫിൽനിന്ന് ബിസ്‌മി അനസും ബിജെപിയിൽനിന്ന് ആർ നിത്യയും ജനവിധി തേടും. പൂങ്കോട് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ഗ്രീഷ്‌മ ചൂഡൻ മത്സരിക്കുന്നു. യുഡിഎഫിൽനിന്ന് ഉഷാബോസും ബിജെപിയിൽനിന്ന് ലേഖാ രാജേഷുമാണ് സ്ഥാനാർഥികൾ. ആലഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർഥി എസ് ആർ മഞ്ജു രംഗത്തുണ്ട്. യുഡിഎഫിൽനിന്ന് അന്നമ്മ (സുജാ വിത്സൺ), ബിജെപിയിൽനിന്ന് എം ഷൈനി എന്നിവരുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..