അഞ്ചൽ
സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെ അഞ്ചൽ പൊലീസ് അറസ്റ്റ്ചെയ്തു. തലവൂർ അരിങ്ങട ഇന്ദ്രഭവനിൽ സൂര്യജിത് ഷാജി, തലവൂർ നെടുവത്തൂർ മഹേഷ് മന്ദിരത്തിൽ മഹേഷ്, ഇട്ടിവ ചരിപ്പറമ്പ് ശ്രീവിദ്യാ ഭവനിൽ വിദ്യാധരൻപിള്ള എന്നിവരാണ് പിടിയിലായത്. ഇവരെ രണ്ടു വ്യത്യസ്ത കേസുകളിലാണ് കരുകോൺ സ്കൂളിന്റെ പരിസരത്തുനിന്ന് അറസ്റ്റ്‌ചെയ്തത്. കരുകോൺ സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന വ്യാപകമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്കൂൾ വിട്ട സമയത്താണ് ബൈക്കിൽ കഞ്ചാവുമായി എത്തിയ സൂര്യജിത്തും മഹേഷും ഗേറ്റിന്റെ മുൻവശത്തുനിന്ന് പിടിയിലായത്. വിദ്യാധരനെ സ്കൂളിനു സമീപം കുറവന്തേരിയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..