കരുനാഗപ്പള്ളി > വിധവയും ക്യാൻസർ രോഗിയുമായ വയോധികയെ മർദിച്ച കേസിൽ പ്രതിയായ ബിജെപി നേതാവ് പിടിയിൽ. കരുനാഗപ്പള്ളി കല്ലേലിഭാഗം ബിജെപി മേഖലാ സെക്രട്ടറി മുഴങ്ങോടി ബിജുഭവനിൽ ബിജുകുമാർ (43)ആണ് പിടിയിലായത്.
കല്ലേലിഭാഗം മുഴങ്ങോടിയിൽ കൊച്ചുതറയിൽ വീട്ടിൽ ഓമനയെ (67)യാണ് ബിജുകുമാർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഓമനയെ രണ്ടുമാസം മുമ്പാണ് ബിജുകുമാർ ആക്രമിച്ചത്. മൈക്രോ ഫിനാൻസ് വായ്പാ സംബന്ധമായ തിരിച്ചടവ് മുടങ്ങിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. സംഭവശേഷം ഇയാൾ ഒളിവിൽപ്പോയി.
പിന്നീട് ഉന്നത നേതാക്കൾ ബന്ധപ്പെട്ട് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എസിപി എസ് വിദ്യാധരന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ്ചെയ്യുകയായിരുന്നു. കൊട്ടാരക്കര എസ്സി, എസ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. ബിജുകുമാർ നിരവധി സംഘപരിവാർ സംഘടകളുടെ ഭാരവാഹിയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..