23 December Monday

പ്രതികാര നടപടിയിൽനിന്ന്‌ കേന്ദ്രം പിന്മാറണം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

കെഎസ്എസ്‌പിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന സെക്രട്ടറി വി ജയസിങ്‌ 
ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം
കെഎസ്എസ്‌പിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ  അവസാനിപ്പിക്കുക, പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും ക്ഷമാശ്വാസ കുടിശ്ശികയും ഒറ്റതവണയായി നൽകുക, മെഡിക്കൽ അലവൻസ് അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയുടെ അപാകതകൾ പരിഹരിക്കുക, പിഎഫ്ആർഡിഎ നിയമം റദ്ദുചെയ്യുക തുടങ്ങിയ 12 ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സംസ്ഥാന സെക്രട്ടറി വി ജയസിങ്‌  ഉദ്ഘാടനം ചെ യ്തു. ജില്ലാ പ്രസിഡന്റ് പി ചന്ദ്രശേഖരപിള്ള അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സമ്പത്ത് കുമാർ, ജി സദാനന്ദൻ, പി എം സുഹറാ ബീവി എന്നിവർ സംസാരിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top