23 December Monday

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024
ചവറ
ചെറുശേരിഭാഗം കാവുനട ദുർഗാദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചു മോഷണം. ഞായർ പുലർച്ചെ ശാന്തിക്കാരൻ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് നടപ്പന്തലിൽ വച്ചിരുന്ന കാണിക്കവഞ്ചിയുടെ പൂട്ടുപൊളിച്ച് മോഷണം നടത്തിയത് ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രമതിൽ ചാടിക്കടന്നാണ് മോഷ്ടാവ്‌ ക്ഷേത്രത്തിൽ പ്രവേശിച്ചത്. കാണിക്കവഞ്ചിക്കു സമീപം നാണയത്തുട്ടുകൾ ചിതറി കിടപ്പുണ്ട്. ചെറുശേരിഭാഗം എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തൊട്ടടുത്ത രാമേഴ്ത്ത് മുഹൂർത്തി ക്ഷേത്രത്തിലും പടിഞ്ഞാറ്റതിൽ ക്ഷേത്രത്തിലും കഴിഞ്ഞയാഴ്ച മോഷണം നടന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top