21 December Saturday

"തുരുത്തുകളിൽ വേലി തീർക്കുന്നവർ’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ഭരത് കോട്ടുക്കലിന്റെ ‘തുരുത്തുകളിൽ വേലി തീർക്കുന്നവർ’ കവിതാ സമാഹാരം പ്രകാശനചടങ്ങ് 
മുൻ മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ
ഭരത് കോട്ടുക്കലിന്റെ കവിതാ സമാഹാരം ‘തുരുത്തുകളിൽ വേലി തീർക്കുന്നവർ’ പ്രകാശിപ്പിച്ചു. കൊല്ലം എഴുത്തുകൂട്ടത്തിന്റെ നേതൃത്വത്തിൽ കോട്ടുക്കൽ നടത്തിയ സമ്മേളനം മുൻമന്ത്രി കെ രാജു  ഉദ്ഘാടനം ചെയ്തു. കൊല്ലം എഴുത്തുകൂട്ടം പ്രസിഡന്റ് അനീഷ് കെ അയിലറ അധ്യക്ഷനായി. കാര്യവട്ടം ശ്രീകണ്ഠൻനായർ പുസ്തക പ്രകാശനം നടത്തി. ഡോ. ഗിരീഷ് നെയ്യാർ പുസ്തകം ഏറ്റുവാങ്ങി. ഫാ. ബോവസ് മാത്യൂ, തുളസി കോട്ടുക്കൽ, ടി പി  ബൈജു, സവിത വിനോദ്, എം ജി ഗായത്രി, ജലജകുമാരിയമ്മ, ദീപു  എന്നിവർ സംസാരിച്ചു.  വി ജയകുമാർ സ്വാഗതവും ആശാഭരത് നന്ദിയും പറഞ്ഞു. പ്രീത ആർ നാഥ്, അനാമിക, ആശ അഭിലാഷ് മാത്ര, പുഷ്പ അനിൽ, ഷീബ എം ജോൺ, മുഹമ്മദ് ഷെരീഫ് , ഡി മുരളി, സ്വപ്ന ജയൻസ്,സുലോചന കുരുവിക്കോണം, ദീപ്തി സജിൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top