കടയ്ക്കൽ
ചിതറയിൽ കുരങ്ങുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി. ചിതറ കുറക്കോട് അനോട്ട്കാവ് പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ റബർ പുരയിടത്തിലാണ് നാല് കുരങ്ങുകളെ ചത്തനിലയിലും രണ്ട് കുരങ്ങുകളെ അവശനിലയിലും കണ്ടെത്തിയത്. നാട്ടുകാർ വിവരംഅറിയിച്ചതിനെ തുടർന്ന് അഞ്ചൽ റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുരങ്ങുകൾ കൂട്ടമായി ചത്തുവീഴുന്നത് നാട്ടുകാരിലും ഭീതിയിൽ പരത്തിയിട്ടുണ്ട്. വിഷം ഉള്ളിൽ ചെന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജി കുമാർ, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ, സെക്‌ഷന്‍ ഫോറസ്റ്റ് ഓഫീസർ അബ്ദുൽ കരിം, ജിഷ, അനു, പ്രതീഷ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..