അഞ്ചൽ
രക്താർബുദം ബാധിച്ച യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. ഏറം ഹരി വിലാസത്തിൽ അഖില അനിൽകുമാറി (25)ന്റെ ജീവൻ നിലനിർത്താൻ വൻ തുക ആവശ്യമാണ്. കൂലിപ്പണിക്കാരനായ അനിൽകുമാറിന്റെ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. എറണാകുളത്ത് അഖില അഡ്മിറ്റായ നാൾ മുതൽ അനില്‍കുമാര്‍ അവിടെയാണ്. ജോലിക്കു പോകാനും സാധിക്കുന്നില്ല. ഏതാനും നാൾ മുമ്പാണ് അഖിലയ്ക്ക് രോഗം കണ്ടെത്തിയത്. അന്നുമുതൽ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ടിടിസിയും ബിരുദവും കഴിഞ്ഞ് നാട്ടിൽ താല്‍ക്കാലിക അധ്യാപക ജോലിചെയ്തും ട്യൂഷൻ എടുത്തും വരികയായിരുന്നു. ക്ഷീണവും മഞ്ഞപ്പിത്ത ലക്ഷണവും കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയിലാണ് അസുഖം തിരിച്ചറിയുന്നത്.
ചികിത്സയ്ക്കും അനുബന്ധ മരുന്നുകൾക്കും ഭാരിച്ച തുക കണ്ടെത്തുന്നതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. യൂക്കോ ബാങ്ക് അഞ്ചൽ ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 14890110202494. ഐഎഫ്‌എസ്‌സി കോഡ്: UCBA 0001489. ഫോൺ: 7736765512.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..