12 October Saturday
അഴീക്കൽ ഹാർബർ വികസനം

ലോ ലെവൽ ബെർത്തിങ് ജെട്ടി തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

അഴീക്കൽ ഹാർബറിൽ പൂർത്തിയാക്കിയ ലോ ലെവൽ ബെർത്തിങ് ജെട്ടി ഫിഷറീസ് മന്ത്രി സജി ചെറിയാൻ 
ഉദ്‌ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി 
അഴീക്കൽ ഹാർബറിന്റെ ആധുനികവൽക്കരണത്തിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി പൂർത്തിയാക്കിയ ലോ ലെവൽ ബെർത്തിങ് ജെട്ടി ഉദ്ഘാടനംചെയ്തു. ഹാർബറിൽ നടന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ പദ്ധതി ഉദ്ഘാടനംചെയ്‌തു. ചടങ്ങിൽ സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. അഴീക്കൽ ഹാർബറിന്റെ വികസനത്തിനായി എൽഡിഎഫ് സർക്കാർ 26.50 കോടിയുടെ വികസന പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. ഇതിന്റെ ഭാഗമായി 1.67 കോടി ചെലവഴിച്ചാണ് ജെട്ടി പൂർത്തിയാക്കിയത്. ഹാർബർ എൻജിനിയറിങ് വിഭാഗം ചീഫ് എൻജിനിയർ എം എ മുഹമ്മദ് അൻസാരി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് യു ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി ഷൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ അജയകുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം ആർ രമേഷ്ശശിധരൻ, നബാർഡ് ജില്ലാ മാനേജർ രാഖിമോൾ, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ജി രാജദാസ്, ബി വേണു, എം ടി രാജീവ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top