23 December Monday

എൻജിൻ തകരാറിലായി കടലിൽപ്പെട്ട 30 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

അപകടത്തിൽപ്പെട്ട ഇൻബോർഡ് വള്ളം

കരുനാഗപ്പള്ളി 
എൻജിൻ തകരാറിലായി വെള്ളം കയറിക്കൊണ്ടിരുന്ന ഇൻബോർഡ് വള്ളത്തിലെ 30 തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യൂ സംഘം രക്ഷിച്ചു. ചെറിയഴീക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പാർഥസാരഥി വള്ളത്തിനെ കരയ്‌ക്കെത്തിച്ചു.  
വെള്ളി രാവിലെ കടലിൽ എൻജിൻ തകരാറിലായെന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചതിനെതുടർന്ന്‌ ഫിഷറീസ് റെസ്‌ക്യൂ ബോട്ട് എത്തി തകരാറിലായ വള്ളം കെട്ടിവലിച്ച്‌ കായംകുളം ഹാർബറിൽ എത്തിക്കുകയായിരുന്നു. വള്ളത്തിൽ 30 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. ഫിഷറീസ് അധികൃതരെ കൂടാതെ സിപിഒ അരുൺ, റെസ്ക്യൂ ഗാർഡുമാരായ ജോർജ്, ജയൻ, സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top