14 October Monday

ചിൽഡ്രൽസ് ഹോമിന്‌ മുട്ടകൈമാറി 
കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

കൊല്ലം ഗവ. ചിൽഡ്രൽസ് ഹോമിലെ കുട്ടികൾക്കായി എഴുകോൺ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്‌ ശേഖരിച്ച മുട്ട 
ചെയർപേഴ്സൺ എം പി പ്രീത ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമണിന്‌ കൈമാറുന്നു

കൊല്ലം
ലോക മുട്ടദിനത്തോട് അനുബന്ധിച്ച് എഴുകോൺ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ശേഖരിച്ച മുട്ട കൊല്ലം ഗവ. ചിൽഡ്രൽസ് ഹോമിലെ കുട്ടികൾക്ക്‌ കൈമാറി. ചെയർപേഴ്സൺ എം പി പ്രീതയിൽനിന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ ഏറ്റുവാങ്ങി. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്‌ കുടുംബശ്രീ മിഷന്റെ സഹായത്തോടെ സിഇഎഫ്‌ (കമ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട്‌) നൽകി. മുട്ടക്കോഴികളെ വളർത്തുന്നവർ, കോഴിയും കൂടും പദ്ധതിയിൽ ഉൾപ്പെട്ട അയൽക്കൂട്ട അംഗങ്ങൾ, മുട്ടക്കോഴി പ്രൊഡ്യൂസർ ഗ്രൂപ്പ്‌ എന്നിവർ നൽകിയ മുട്ടയാണ് കൈമാറിയത്‌. മെമ്പർ സെക്രട്ടറി ജി ശങ്കരൻകുട്ടി, ബ്ലോക്ക് കോ –-ഓർഡിനേറ്റർ ഷിമിത, അംബിക, നീന, ശുഭ,    ലിമി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top