പുനലൂർ
മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ പദ്ധതിയുടെ പ്രചാരണ പ്രവർത്തനങ്ങള്‍ ഏറ്റെടുത്ത് വിഒ യുപി സ്കൂളിലെ കുട്ടികൾ. വാർഡിലെ ഹരിതകർമ സേനാ അംഗങ്ങളോടൊത്ത് വിദ്യാര്‍ഥികള്‍ ഭവനം സന്ദർശിക്കും. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖ കുട്ടികൾ ഭവനത്തിൽ എത്തിക്കും.
താമരപ്പള്ളി, കലയനാട്, ഗ്രേസിങ് ബ്ലോക്ക്, കാരയ്ക്കാട്, പ്ലാച്ചേരി, മൈലയ്ക്കൽ, ടൗൺ, പവ്വർ ഹൗസ്, വിളക്കുവെട്ടം, കല്ലാർ, നെല്ലിപ്പള്ളി, തുമ്പോട്, കക്കോട് എന്നീ വാർഡുകളിലെ ഹരിതകർമസേനാംഗങ്ങളെ ആദരിച്ചുകൊണ്ടാണ് സ്കൂൾ തലത്തിലെ വിപുലമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ നിർവഹിച്ചു. റവ. പി ഫിലിപ്പ് അധ്യക്ഷനായി.
പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന് സ്കൂളിൽ ബിന്നുകളും ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് റിഗ് കമ്പോസ്റ്റും സ്ഥാപിക്കും. വലിച്ചെറിയൽ മുക്ത സ്കൂൾ എന്ന ആശയം നടപ്പാക്കാൻ ഓരോ ക്ലാസിലും ശുചിത്വ ലീഡറെ തെരഞ്ഞെടുക്കും. പദ്ധതിയുടെ ഭാഗമായി ഏറ്റവും മികച്ച ശുചിത്വ വാർഡും മൂന്നു ഭവനങ്ങളും തെരെഞ്ഞെടുക്കും.
വാർഡ് കൗൺസിലർമാരായ എൻ സുന്ദരേശൻ, ഡി ദിനേശൻ, വി പി ഉണ്ണിക്കൃഷ്ണൻ, എസ് സതേഷ്, ഷാജിത എസ് സുധീർ, ഷെമി എസ് അസീസ്, നിമ്മി ഏബ്രഹാം, പിടിഎ പ്രസിഡന്റ് എൽ നിസാമുദീൻ, സെക്രട്ടറി പ്രീത പി കുഞ്ഞ്, സിഡിഎസ് മെമ്പർ റാണി ജേക്കബ്, പ്രധാനാധ്യാപകൻ ബിജു കെ തോമസ്, പ്രോഗ്രാം കൺവീനർ ആനി തോമസ്, സ്റ്റാഫ് പ്രതിനിധി ക്രിസ്റ്റീന വി ബെന്നി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..