കരുനാഗപ്പള്ളി
ശാസ്‌ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കേരളത്തിലെ വിദ്യാഭ്യാസ ഗുണതയും പരീക്ഷാപരിഷ്‌കാരങ്ങളും’ എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. ക്ലാപ്പന ഇ എം എസ് സാംസ്‌കാരിക വേദി ലൈബ്രറിയിൽ നടന്ന സെമിനാർ ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് ഒ മിനിമോൾ ഉദ്‌ഘാടനംചെയ്‌തു. എസ്‌സിഇആർടി മുൻ ഫാക്കൽറ്റി എൻ സുരേഷ്‌കുമാർ വിഷയം അവതരിപ്പിച്ചു. പരിഷത്ത് ജില്ലാ വിദ്യാഭ്യാസ ഉപസമിതി കൺവീനർ എസ് നന്ദനൻ മോഡറേറ്ററായി. കെഎസ്‌ടിഎ ജില്ലാ വൈസ് പ്രസിഡന്റ് എൽ എസ് ജയകുമാർ, കെപിഎസ്‌ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി പി ജ്യോത്സ്‌നിക, പരിഷത്ത് ജില്ലാ സെക്രട്ടറി എൻ മോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ് പത്മകുമാർ, ജി സുജാത, എൻ അമൽകുമാർ, ആർ ബി മമത, രാഗിണി എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എൻ സജി സ്വാഗതവും എസ് ശ്രീകുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..