23 December Monday

വി സാംബശിവന്‍ ഗ്രാമോത്സവം നാളെ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

വി സാംബശിവന്‍ ഗ്രാമോത്സവം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി പി ജഗതിരാജ് 
ഉദ്ഘാടനംചെയ്യുന്നു

ചവറ സൗത്ത്
കഥാപ്രസം​ഗത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാ​ഗമായി വി സാംബശിവന്‍ ഫൗണ്ടേഷന്‍,  സാംസ്‌കാരിക വകുപ്പ്  എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാംബശിവന്‍ ഗ്രാമോത്സവം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈ സ് ചാന്‍സലര്‍ വി പി ജഗതിരാജ് ഉദ്‌ഘാടനംചെയ്‌തു. സാംബശിവന്‍ സ്മാരകത്തില്‍ നടന്ന പരിപാടിയിൽ എന്‍ രതീന്ദ്രന്‍ അധ്യക്ഷനായി. പ്രൊഫ. വസന്തകുമാര്‍ സാംബശിവന്‍, ബി കെ വിനോദ് എന്നിവർ  സംസാരിച്ചു. വി സുബ്രഹ്മണ്യന്‍, പി ബി മംഗളാനന്ദന്‍, ടി എന്‍ നീലാംബരന്‍, തെക്കുംഭാഗം വിശ്വംഭരന്‍, ജി ഷൺമുഖന്‍, ജി വിദ്യാസാഗരന്‍ എന്നിവരെ ആദരിച്ചു. കവിയരങ്ങും സംഘടിപ്പിച്ചു. 
ബുധൻ പകൽ 3.30-നു നടക്കുന്ന സമാപന സമ്മേളനം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്യും. സിപിഐ എം ലോക്കൽസെക്രട്ടറി ബാജിസേനാധിപൻ അധ്യക്ഷനാകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top