കുണ്ടറ
മരം മുറിക്കുന്നതിനിടെ പരിക്കേറ്റ് രക്തംവാർന്ന് അബോധാവസ്ഥയില്‍ മരത്തിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷിച്ചു. മാമൂട് കോട്ടാച്ചിറ മാടൻകാവിനു സമീപത്തായിരുന്നു അപകടം. 60അടി ഉയരമുള്ള ആഞ്ഞിലി മരം മുറിക്കുന്നതിനിടെ തൊഴിലാളിയായ ബിജു(32)വിന്റെ കൈയ്ക്ക് വെട്ടേൽക്കുകയായിരുന്നു. രക്തം വാർന്ന ബിജു അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങി. കുണ്ടറ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ എത്തിയ ടീമാണ് ബിജുവിനെ താഴെ എത്തിച്ചത്. പ്രഥമശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോസ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനുകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനിൽദേവ്, സാബു തോമസ്, ശ്യാംകുമാർ, ശ്രീകുമാർ, ഗിരിഷ്‌കൃഷ്ണൻ, അൻവർ സാദത്ത്, ബാലചന്ദ്രൻപിള്ള എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..