19 December Thursday

പട്ടിയുണ്ട്‌... വടിയെടുക്കുക...

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

തെരുവുനായ ശല്യത്തിനെതിരെ പ്രതിരോധം തീർക്കുന്ന കച്ചേരി നിവാസികൾ

പത്തനാപുരം
‘പ്രിയപ്പെട്ട നാട്ടുകാരെ... നിങ്ങൾ ഈ വഴിയിലൂടെ വരികയാണെങ്കിൽ പട്ടി കടിക്കാതിരിക്കാൻ ഈ വടി കൈയിൽ കരുതുക, റോഡ്‌ കടന്നാൽ വടി അവിടെ വച്ചിരുന്നാൽ മതി. അവിടെനിന്ന് ഇങ്ങോട്ട്‌ വരുന്നവർക്കും ഉപയോഗപ്പെടും’ തെരുവുനായ ശല്യം രൂക്ഷമായതിനെ തുടർന്ന്‌ വേറിട്ട പ്രതികരണവുമായി നാട്ടുകാർ. തെരുവുനായ ആക്രമണത്തിൽ കടിയേറ്റ് പൊറുതിമുട്ടിയ കച്ചേരിനിവാസികൾക്കായി പ്രദേശത്തെ ചെറുപ്പക്കാരുടെ കൂട്ടമാണ് വടിയുടെ സംരക്ഷണം ഒരുക്കിയത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ കടന്നുപോകുന്ന കീച്ചേരി ഹൈസ് സ്കൂൾ റോഡിന്റെ ഇരുവശത്തുമാണ് ബാനർ എഴുതി വടി തയാറാക്കിവച്ചത്. കഴിഞ്ഞ കുറെ ദിവസമായി നിരവധി ആളുകളെ തെരുവുനായ ആക്രമിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top