23 December Monday

തെരുവുനായ 
ആക്രമണത്തിൽ 
4 പേർക്ക് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

 ശാസ്താംകോട്ട

പള്ളിശ്ശേരിക്കൽ 14–-ാം വാർഡിൽ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് ഗുരുതര പരിക്ക്‌. പള്ളിശ്ശേരിക്കൽ ദാറുസലാം അലിയാരുകുഞ്ഞ് (64), വലിയവിള കിഴക്കതിൽ മുഹമ്മദ് റൈഹാൻ (എട്ട്‌), വലിയവിള പടിഞ്ഞാറ്റതിൽ ഫർഹാന (12) എന്നിവർക്കും ഒരു വഴിയാത്രക്കാരനും ആണ്‌ കടിയേറ്റത്. ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി. തിങ്കൾ വൈകിട്ട് മദ്രസയിൽനിന്ന്‌ എത്തിയ കുട്ടികളെയും കടയിൽ പോയിവന്ന വഴിയാത്രക്കാരെയും ആണ് തെരുവുനായ ആക്രമിച്ചത്. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന്‌ നാട്ടുകാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top