കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗേൾസ് ഹൈസ്കൂളിൽ പുതിയ കരിക്കുലവും ഹിന്ദി ഭാഷാ പഠനവും വിഷയത്തിൽ അക്കാദമിക സംവാദം നടത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഹിന്ദി വിഭാഗം മേധാവിയും ഒമ്പതാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിന്റെ നിർമാണ സമിതി ചെയർമാനുമായ ബി അശോക് ക്ലാസ് നയിച്ചു. ‘കുട്ടികൾക്ക് ഹിന്ദി പഠനത്തിന്റെ ലളിത വഴികൾ’ വിഷയത്തിൽ ഖത്തർ എംഇഎസ് ഇന്ത്യൻ സ്കൂളിലെ ഹിന്ദി വിഭാഗം മേധാവി രാജേന്ദ്രൻ സത്യരാജൻ മൾട്ടിമീഡിയ പ്രസന്റേഷന്റെ സഹായത്തോടെ ക്ലാസ് നൽകി. സ്കൂൾ മാനേജർ എൽ ശ്രീലത ഉദ്ഘാടനംചെയ്തു. ഭരണസമിതി പ്രസിഡന്റ് വി പി ജയപ്രകാശ്‌മേനോൻ അധ്യക്ഷനായി. പിടിഎ പ്രസിഡന്റുമാരായ ക്ലാപ്പന സുരേഷ്, ബി എ ബ്രിജിത്, സ്കൂൾ ഭരണസമിതി അംഗം ജി മോഹൻകുമാർ, പ്രിൻസിപ്പൽ ഐ വീണാറാണി, പ്രധാന അധ്യാപകരായ കെ ജി അമ്പിളി, ടി സരിത, ജയമോഹൻ, ജി മോഹനൻ, രഘുത്തമൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..