22 December Sunday

ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലതികാ വിദ്യാധരൻ ഉദ്ഘാടനംചെയ്യുന്നു

കടയ്ക്കൽ 
സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇട്ടിവ പറയൻമൂല സി അച്യുതമേനോൻ ഗ്രന്ഥശാലയിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലതികാ വിദ്യാധരൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ സി അമൃത അധ്യക്ഷയായി. ബി എസ് ബീന സ്വാഗതം പറഞ്ഞു. ഡോ. ആർ സീമ പദ്ധതി വിശദീകരിച്ചു. ഹരി വി നായർ, ദിനേശ് കുമാർ, കെ ഉഷ, ജയന്തിദേവി, ബി ഗിരിജമ്മ, മെഡിക്കൽ ഓഫീസർ  ശ്രീജ എസ് നായർ, എസ് സോളി, ബി ബൈജു, കെ ലളിതമ്മ, കെ ശ്രീദേവി, ബേബി ഷീല, സിഞ്ചു എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top