കൊട്ടാരക്കര
ഹൈക്കോടതിയിൽനിന്നു ജാമ്യംലഭിച്ച് ജയിൽമോചിതരായ സിപിഐ എം പ്രവർത്തകർക്ക് സ്വീകരണം നൽകി. സിപിഐ എം ഏരിയ കമ്മിറ്റിഅംഗം എൻ ബേബി, കൊട്ടാരക്കര ലോക്കൽ കമ്മിറ്റിഅംഗങ്ങളായ കെ ജയകുമാർ, കെ ആർ ശ്രീകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അരുൺദേവ്, വ്യാപാരി വ്യവസായ സമിതി ഏരിയ പ്രസിഡന്റ് കല്യാണി സന്തോഷ്, സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരായ നൈസാം, നഹാസ്, ദീപു, ദിലീപ് തോമസ് എന്നിവർക്കാണ് സിപിഐ എം ഏരിയ കമ്മിറ്റി സ്വീകരണം നൽകിയത്. സ്വീകരണസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റിഅംഗം സി മുകേഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി കെ ജോൺസൻ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റിഅംഗം കെ എൻ ബാലഗോപാൽ, സംസ്ഥാന കമ്മിറ്റിഅംഗം കെ രാജഗോപാൽ, ഏരിയ കമ്മിറ്റിഅംഗങ്ങളായ വി രവീന്ദ്രൻനായർ, എസ് ആർ രമേശ്, പി ടി ഇന്ദുകുമാർ എന്നിവർ സംസാരിച്ചു.
സോളാർ സമരവുമായി ബന്ധപ്പെട്ട് 2013 ജൂലൈ 12ന് കൊട്ടാരക്കരയിൽ നടന്ന സംഘർഷത്തെ തുടർന്നാണ് 11 സിപിഐ എം പ്രവർത്തകരെ കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷിച്ചത്. സെഷൻസ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ജാമ്യവ്യവസ്ഥയിൽ അസിസ്റ്റന്റ് സെഷൻസ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിച്ചത്. അന്നത്തെ ഭരണസ്വാധീനം ഉപയോഗിച്ചും കോൺഗ്രസിന്റെ ഉന്നതനേതാക്കളുടെ ഇടപെടലിനെ തുടർന്നുമാണ് സിപിഐ എം പ്രവർത്തകർക്കെതിരെ അനാവശ്യ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..