19 December Thursday

സമ്മാനങ്ങള്‍ നിറഞ്ഞ് ക്രിസ്മസ് ബാസ്‌ക്കറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024

അഞ്ചൽ സെന്റ് ജോൺസ് സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മമസ് ബാസ്‌കറ്റിൽ 
സ്വിറ്റ്‌സർലന്‍ഡിൽനിന്നുള്ള ക്ലാവൂസ്വലീവ, റ്റിസിയൻ ബർത്തർ എന്നിവർ 
സമ്മാനങ്ങൾ നിക്ഷേപിക്കുന്നു

അഞ്ചൽ 
സെന്റ് ജോൺസ് സ്‌കൂളിൽ ക്രിസ്മസ് കാലത്ത് സ്ഥാപിക്കുന്ന ബാസ്‌ക്കറ്റ് ഈ വർഷവും സമ്മാനങ്ങളാൽ നിറയുന്നു. വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയാണ് ക്രിസ്മസ് ബാസ്‌ക്കറ്റിലൂടെ ശേഖരിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി സ്ഥാപിക്കുന്ന ബാസ്‌ക്കറ്റുകൾക്ക് കുട്ടികളിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 
തെങ്ങോലകൊണ്ട് നിർമിച്ച ബാസ്‌ക്കറ്റ് കുട്ടികൾ അലങ്കരിച്ചാണ് സ്‌കൂളിലെ വിവിധ കോർണറുകളിൽ സ്ഥാപിക്കുന്നത്. ഈ വർഷം സ്ഥാപിച്ച ബാസ്‌ക്കറ്റുകളിൽ സ്‌കൂളിൽ അവിചാരിതമായി എത്തിയ വിദേശ അതിഥികളാണ് ആദ്യം സമ്മാനം നിക്ഷേപിച്ചത്. സ്വിറ്റ്‌സർലാന്‍ഡിൽനിന്ന് എത്തിച്ചേർന്ന ക്ലാവൂസ്വലീവ, റ്റിസിയൻ ബർത്തർ എന്നിവരാണ് ക്രിസ്മമസ് ബാസ്‌ക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഓരോ ദിവസവും വരുന്ന സമ്മാനങ്ങൾ എണ്ണി തിട്ടപ്പെടുത്തി പാക്കറ്റുകളാക്കിക്കൊണ്ടിരിക്കുയാണ്. 
ഈ വർഷം ലഭിക്കുന്ന സമ്മാനങ്ങൾ തിരുവനന്തപുരം വട്ടപ്പാറയ്ക്ക് അടുത്തുള്ള ശാന്തിതീരമെന്ന അഗതിമന്ദിരത്തിലാണ് നൽകുന്നത്. 150അന്തേവാസികളാണ് അവിടെയുള്ളത്. ക്രിസ്മമസ് ബാസ്‌ക്കറ്റ് പ്രോഗ്രാമിനു സ്‌കൂൾ മാനേജർ ഫാ. ബോവസ് മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ, വൈസ് ചെയർമാൻ കെ എം മാത്യു, ജനറൽ അക്കാദമിക് കോ –-ഓർഡിനേറ്റർ പി ടി ആന്റണി എന്നിവർ നേതൃത്വം നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top