19 December Thursday

മാലിന്യപ്ലാന്റിനെതിരെ ചണ്ണപ്പേട്ടയിൽ എൽഡിഎഫ് മനുഷ്യച്ചങ്ങല

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

ചണ്ണപ്പേട്ട പരപ്പാടി എസ്റ്റേറ്റിൽ മാലീന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ്‌ തീർത്ത മനുഷ്യച്ചങ്ങല 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ
ചണ്ണപ്പേട്ട പരപ്പാടി എസ്റ്റേറ്റിൽ മാലീന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. ചണ്ണപ്പേട്ട മുതൽ പരപ്പാടി എസ്റ്റേറ്റുവരെ തീർത്ത പ്രതിഷേധ മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ് ജയമോഹൻ പ്രതിഷേധ യോഗം ഉദ്ഘാടനംചെയ്തു. പി ദിലീപ് അധ്യക്ഷനായി. ജി പ്രമോദ് സ്വാഗതം പറഞ്ഞു. ചണ്ണപ്പേട്ട മാർത്തോമപള്ളി വികാരി ഫാ. സുനിത്, സിപിഐ എം ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, ആയൂർ ബിജു, അസീനാ മനാഫ്, എ ആർ അസിം എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top