22 December Sunday

എഴുകോൺ മൂഴിയിൽ അങ്കണവാടിക്ക്‌ പുതിയ കെട്ടിടമൊരുങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

 

എഴുകോൺ 
മൂഴിയിൽ 80–-ാം നമ്പർ അങ്കണവാടിക്ക് സ്വന്തം കെട്ടിടം ഒരുങ്ങും. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 18 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ നിർമാണം. സിപിഐ എം മൂഴിയിൽ ബ്രാഞ്ച് അംഗവും റിട്ട. ഉദ്യോഗസ്ഥനുമായ എഴുകോൺ താഴ്‌വാരത്ത് വീട്ടിൽ സത്യരാജ് അമ്മ ശാരദാമ്മയുടെ ഓർമയ്‌ക്കായി നൽകിയ മൂന്ന് സെന്റ് ഭൂമിയിൽ കെ എൻ ബാലഗോപാൽ കല്ലിടൽ നിർവഹിച്ചു. എഴുകോൺ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു എബ്രഹാം അധ്യക്ഷനായി. പഞ്ചായത്ത്‌ അംഗം രഞ്ജിനി അജയൻ, സിപിഐ എം എഴുകോൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ ഓമനക്കുട്ടൻ, അങ്കണവാടി വർക്കർ പി ഗീതകുമാരി, സത്യരാജ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top