കരുനാഗപ്പള്ളി
കരുനാഗപ്പള്ളി നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ മാളിയേക്കൽ മേൽപ്പാലം യാഥാർഥ്യമായപ്പോൾ അതിനുവേണ്ടി പ്രവർത്തിച്ച മുൻ എംഎൽഎ ആർ രാമചന്ദ്രന്റെ പങ്കും അനുസ്മരിക്കുന്നതായി ഉദ്ഘാടനചടങ്ങ്. ഉദ്ഘാടനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി ടൗണിലും മാളിയേക്കൽ ജങ്‌ഷനിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം ആർ രാമചന്ദ്രന്റെ ചിത്രങ്ങൾ അടങ്ങിയ കൂറ്റൻ ബോർഡുകളാണ് വിവിധ സംഘടനകളും നാട്ടുകാരും സ്ഥാപിച്ചത്. മുൻ എൽഡിഎഫ് സർക്കാരിൽ ശക്തമായ സ്വാധീനം ചെലുത്തി മേൽപ്പാലം അനുവദിപ്പിച്ച ആർ രാമചന്ദ്രന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ ചടങ്ങിൽ പങ്കെടുത്തത്. ജാഥയായെത്തിയ നാട്ടുകാർ ആർ രാമചന്ദ്രന്റെ ചിത്രവും വേദിയിൽ സ്ഥാപിച്ചു. ചടങ്ങിൽ പങ്കെടുത്ത മന്ത്രിമാരും നിലവിലെ എംഎൽഎയും ഉൾപ്പെടെയുള്ളവരെല്ലാം ആർ രാമചന്ദ്രന്റെ പങ്കിനെ അകമഴിഞ്ഞ് പ്രശംസിച്ചു കൊണ്ടാണ് സംസാരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..