22 December Sunday

കാപ്പക്‌സ്‌ 4.20ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

ദുരിതാശ്വാസനിധിയിലേക്ക്‌ 4.20ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‌ കാപ്പക്സ് ചെയർമാൻ 
എം ശിവശങ്കരപ്പിള്ള കൈമാറുന്നു

കൊല്ലം
വയനാടിന്റെ പുനർനിർമാണത്തിൽ സംസ്ഥാന സർക്കാരിനും ജനങ്ങൾക്കുമൊപ്പം പങ്കാളിയായി കൊല്ലം ആസ്ഥാനമായി കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന കാപ്പക്സും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കാപ്പക്‌സ്‌ 4.20ലക്ഷം രൂപ നൽകി. ഭരണസമിതി അംഗങ്ങളും ജീവനക്കാരും തൊഴിലാളികളും ചേർന്ന് സ്വരൂപിച്ച തുകയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‌ കാപ്പക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള കൈമാറി. ഭരണസമിതി അംഗങ്ങളായ സി മുകേഷ്, ആർ മുരളീധരൻ, ടി സി വിജയൻ, പെരിനാട് മുരളി, ബി പ്രതീപ്കുമാർ, മനേജിങ് ഡയറക്ടർ എംപി സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top