22 December Sunday
ചടയമംഗലം ഉപജില്ലാ കലോത്സവം

എൽപി വിഭാഗത്തിൽ പെരിങ്ങാട് 
ജിഡബ്ല്യു എൽപിഎസിന്‌ ഓവറോൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ചടയമംഗലം ഉപജില്ലാ കലോത്സവം എൽപി വിഭാഗത്തിൽ ചാമ്പ്യന്മാരായ 
പെരിങ്ങാട് ജിഡബ്ല്യു എൽപിഎസ് സമ്മാനം ഏറ്റുവാങ്ങുന്നു

 

 
കടയ്ക്കൽ
ചടയമംഗലം ഉപജില്ലാ കലോത്സവം എൽപി വിഭാഗത്തിൽ പെരിങ്ങാട് ജിഡബ്ല്യു എൽപിഎസ്‌ ഓവറോൾ ചാമ്പ്യന്മാരായി. എൽപി ജനറൽ വിഭാഗത്തിൽ 61 പോയിന്റ്‌ നേടി ഒന്നാം സ്ഥാനവും അറബിക് കലോത്സവത്തിൽ മൂന്നാംസ്ഥാനവും നേടിയാണ് ചാമ്പ്യന്മാരായത്. സ്കൂളിൽ ആകെ വിദ്യാർഥികൾ 42പേരാണ്‌. അതിൽ 15 വിദ്യാർഥികളാണ്‌ വിവിധ മത്സരത്തിലായി മാറ്റുരച്ചത്‌. തുടർച്ചയായി മൂന്നാം തവണയും ഓവറോൾ കിരീടം നേടി നാടിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്‌ സ്‌കൂൾ. ചടയമംഗലം ഉപജില്ലയിലെ ഇട്ടിവ പഞ്ചായത്തിൽ ഉൾപ്പെടുന്ന വിദ്യാലയം വിവിധ പഠനാനുബന്ധപ്രവർത്തനത്തിലും മികവുപുലർത്തുന്നു. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സ്കൂൾ അധികൃതർ സമ്മാനം ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top