23 December Monday

വജ്രജൂബിലി നിറവിൽ 
വിജ്ഞാനപോഷിണി വായനശാല

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

മടന്തകോട് വിജ്ഞാനപോഷിണി വായനശാലയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ 
മടന്തകോട് വിജ്ഞാനപോഷിണി വായനശാല 76–--ാം വർഷത്തിലേക്ക്. ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾ തുടങ്ങി. മടന്തകോട് ഇവിയുപിഎസിൽ വജ്ര ജൂബിലി ആഘോഷങ്ങൾ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. വായനശാല പ്രസിഡന്റ്‌ ബി മുരളി അധ്യക്ഷനായി. സെക്രട്ടറി എം ചന്ദ്രശേഖരൻപിള്ള സ്വാഗതം പറഞ്ഞു. കവി കുരീപ്പുഴ ശ്രീകുമാർ, കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ്, ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷൻ എം തങ്കപ്പൻ, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാഭാഗി, എൻഎസ്എസ് സംസ്ഥാന കോ–- ഓർഡിനേറ്റർ ജേക്കബ് ജോൺ, സി എൽ വന്ദന, മടന്തകോട് ശശി, എം പി മനോജ്‌, എസ് കുട്ടൻപിള്ള, സി കെ വിനോദ്, എസ് ഗോപാലകൃഷ്ണപിള്ള, മിഥുൻ ജയകുമാർ എന്നിവർ സംസാരിച്ചു. കർഷകരെയും തൊഴിലാളികളെയും ഹരിതകർമസേന അംഗങ്ങളെയും പ്രതിഭകളെയും ആദരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top