19 December Thursday

സ്കൂൾ കായികമേളയിൽ തിളങ്ങി കൊല്ലത്തെ കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ഭിന്നശേഷിക്കാരുടെ ഫുട്ബോളിൽ മൂന്നാംസ്ഥാനം നേടിയ ജില്ലാ ടീം

കൊല്ലം
--------------------------------സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഇൻക്ലൂസീവ് കായികോത്സവത്തിൽ ശ്രദ്ധേയ പങ്കാളിത്തവുമായി ജില്ല. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള മത്സരങ്ങളിൽ കൊല്ലത്തിന്റെ സജീവ സാന്നിധ്യമുണ്ടായി. കായികോത്സവത്തിനു മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ ജില്ല രണ്ടാംസ്ഥാനം നേടി. 14 വയസ്സിനു മുകളിലുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ വെങ്കല മെഡൽ ജില്ലാ ടീം നേടി. 
പതിനാലു വയസ്സിൽ താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്റ്റാൻഡിങ്‌ ലോങ്‌ജമ്പിൽ ആറാം സ്ഥാനം, 100 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനം, 14 വയസ്സിനു മുകളിലുള്ള കുട്ടികൾക്കുള്ള മിക്സഡ് സ്റ്റാൻഡിങ് ത്രോയിൽ അഞ്ചാം സ്ഥാനം എന്നിവ ജില്ല കരസ്ഥമാക്കി. എസ്‌എസ്‌കെ  നേതൃത്വത്തിൽ കായികാധ്യാപകരും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും നൽകിയ പരിശീലനത്തിനു ശേഷമാണ് കുട്ടികളുടെ ടീം കൊച്ചിയിൽ എത്തിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top