15 December Sunday
മലയോരത്ത്‌ മഴ കനത്തു

കുറ്റാലം, പാലരുവി അടച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

കനത്തമഴയിൽ കഴുതുരുട്ടിയാറിലെ ജലനിരപ്പ്‌ ഉയർന്നപ്പോൾ

ആര്യങ്കാവ്
കനത്ത മഴപെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി തമിഴ്നാട്ടിലെ കുറ്റാലം, ആര്യങ്കാവിലെ പാലരുവി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. നീരൊഴുക്ക് ശക്തമായതോടെയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയത്. തമിഴ്നാടിന്റെ തെക്കൻ മേഖലയിൽ കനത്തമഴ തുടരുകയാണ്. തെങ്കാശി, തിരുന്നെൽവേലി ജില്ലകളിൽ പ്രാധാനപാതകളിൽ വെള്ളം കയറി. ചിലയിടങ്ങളിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മരങ്ങൾ കടപുഴകിവീണ്‌ വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നതോടെ മിക്കയിടങ്ങളിലും വൈദ്യുതിബന്ധം നിലച്ചു. മഴയും ശക്തമായ കാറ്റും തുടരുന്നതിനാൽ തടസ്സപ്പെട്ട വൈദ്യുതിബന്ധം, ഗതാഗതം എന്നിവ പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
ജില്ലയുടെ കിഴക്കൻ മേഖലയിലും കനത്തമഴയാണ്‌. അച്ചൻകോവിൽ, കഴുതുരുട്ടിയാറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇടപ്പാളയം ലക്ഷംവീട് ഭാഗം വെള്ളപ്പൊക്ക ഭീഷണിയിലായി. അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രകൾക്കും അധികൃതർ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യു അധികൃതർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top