22 December Sunday

വാഴയിലകളിൽ നാടൻ വിഭവങ്ങളേകി ശിശുക്ഷേമസമിതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

നാടൻ വിഭവങ്ങൾ കഴിക്കാനുള്ള വാഴയില, വട്ടയില എന്നിവ പട്ടത്താനം ഗവ. എസ്‌എൻഡിപി സ്കൂളിലെ 
വിദ്യാർഥികൾ വീടുകളിൽനിന്നു ശേഖരിച്ച് ജില്ലാ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുന്നു

കൊല്ലം
ജില്ലയുടെ 75–--ാം പിറന്നാൾ വർഷത്തിൽ നടന്ന ശിശുദിനാഘോഷത്തിൽ പങ്കെടുത്ത കുട്ടികൾക്ക് നാടൻ വിഭവങ്ങൾ വിതരണംചെയ്ത് മാതൃകയായി കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി. മധുരക്കിഴങ്ങ്, ചേന, കാച്ചിൽ, ചേമ്പ്, മരച്ചീനി, നാടൻ ഏത്തയ്ക്ക, നാടൻ പഴങ്ങൾ, തെരളി, ഇലയപ്പം, അവിൽ കുതിർത്തത്, കൊഴക്കട്ട എന്നീ വിഭവങ്ങളാണ്‌ കുട്ടികൾക്ക്‌ നൽകിയത്‌. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ജില്ലാ കൃഷി ഓഫീസിന്റെ സഹായത്തോടെയാണ് കർഷകരിൽനിന്ന് വിലനൽകി ശേഖരിച്ച നാടൻ കിഴങ്ങുവർഗങ്ങൾ കുട്ടികൾക്ക് ശിശുക്ഷേമ സമിതി പാചകംചെയ്ത് നൽകിയത്.
നാടൻ വിഭവങ്ങൾ കുട്ടികൾക്കു കഴിക്കുന്നതിനുള്ള വാഴയില, വട്ടയില എന്നിവ പട്ടത്താനം ഗവ. എസ്‌എൻഡിപി സ്കൂളിലെ വിദ്യാർഥികൾ വീടുകളിൽനിന്നു ശേഖരിച്ച് ജില്ലാ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചു. പട്ടത്താനം സ്കൂളിൽനിന്നും കുട്ടികളിൽനിന്നും വാഴയില, വട്ടയില എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഏറ്റുവാങ്ങി. നാടൻ ആഹാരങ്ങൾ കുട്ടികളിൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനു വേണ്ടിയുള്ള കോൺക്ലേവ് ജില്ലയിൽ സംഘടിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ നടക്കുകയാണെന്ന്‌ ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ഡി ഷൈൻദേവ്‌ പറഞ്ഞു.
മികച്ച റാലിക്കുള്ള കെ രവീന്ദ്രൻനായർ സ്‌മാരക എവർറോളിങ്‌ ട്രോഫിക്ക്‌ എൻ എസ്‌ സഹകരണ ആശുപത്രി നൽകിയ      10, 000 രൂപയ്‌ക്കും പട്ടത്താനം വിമലഹൃദയ ഗേൾസ്‌ ഹൈസ്‌കൂൾ അർഹരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top