19 December Thursday

വിദേശജോലി വാഗ്ദാനംചെയ്ത് 
പണംതട്ടിയവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024
കൊല്ലം
വിദേശജോലി വാഗ്ദാനംചെയ്ത് പണം തട്ടിയവർ പിടിയിൽ. തേവലക്കര അരിനല്ലൂർ കോവൂർ മുക്കോടി തെക്കതിൽ ബാലു ജി നാഥ് (31), പെരുമ്പുഴ യമുനാ സദനത്തിൽ അനിതാകുമാരി (48), അശ്വതി (26) എന്നിവരാണ് പിടിയിലായത്. 2021 ആഗസ്‌ത്‌ മുതൽ 2023 ആഗസ്‌ത്‌ വരെയുള്ള കാലയളവിൽ നീണ്ടകര സ്വദേശിയായ യുവാവിനും ബന്ധുക്കൾക്കും യുകെയിലേക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനംചെയ്ത് പലതവണകളായി എട്ടരലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 
പ്രതികളായ ബാലുവും അശ്വതിയും ചേർന്ന് കൊല്ലം താലൂക്ക് ജങ്ഷനിൽ നടത്തിവന്ന വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. വിസ ല ഭിക്കാതായതോടെ പരാതിയുമായി സ്ഥാപനത്തെ സമീപിച്ചെങ്കിലും വിസയോ പണമോ തിരികെ നൽകിയില്ല. തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.  ഒളിവിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസം കല്ലമ്പലത്തുനിന്നാണ്‌ പിടികൂടിയത്‌. രണ്ടാം പ്രതിയായ വേണുവിനായുള്ള തിരച്ചിൽ നടക്കുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുമേഷ്, ശബ്‌ന, ജോയ്, സിപിഒമാരായ ഷഫീക്ക്, അനു ആർ നാഥ്, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top