ചവറ
രക്തസാക്ഷി ശ്രീകുമാറിന്റെ അമ്മ ഗോമതിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വീട്ടിലെത്തി. ബന്ധുക്കളെയും ശ്രീകുമാറിന്റെ സഹോദരൻ മോഹനചന്ദ്രൻപിള്ളയെയും ആശ്വസിപ്പിച്ചു. എം എ ബേബിയുടെ ഭാര്യ ബെറ്റി, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ശ്യാം മോഹൻ, സിപിഐ എം ലോക്കൽ സെക്രട്ടറി എം സി പ്രശാന്തൻ, ബ്രാഞ്ച് സെക്രട്ടറി മോഹനൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..