18 November Monday

ഭൂമി തരംമാറ്റ അദാലത്ത്: 1236 അപേക്ഷ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ഭൂമി തരംമാറ്റ അദാലത്ത് ഡെപ്യൂട്ടി കലക്ടർ കെ പി ദീപ്തി ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി 
ഭൂമി തരംമാറ്റ അദാലത്ത് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്നു. 17 വില്ലേജിലെ 1236 അപേക്ഷയാണ് തീർപ്പാക്കിയത്. 25 സെന്റിൽ താഴെയുള്ള അപേക്ഷകളാണ് കൂടുതലും തീർപ്പാക്കിയത്. ഇത്തരം ഭൂമികൾക്ക് സർക്കാർ ഫീസ് അടയ്ക്കേണ്ടതില്ല. ഒപ്പം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട അപേക്ഷകളും പരിഗണിച്ചു. 
അദാലത്ത് ഡെപ്യൂട്ടി കലക്ടർ കെ പി ദീപ്തി ഉദ്ഘാടനംചെയ്തു. തഹസിൽദാർ പി ഷിബു അധ്യക്ഷനായി. തഹസിൽദാർ (എൽആർ) ആർ സുശീല, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബി അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന അദാലത്തിൽ താലൂക്കിലെ കൃഷി ഓഫീസർമാരും വില്ലേജ് ഓഫീസർമാരും പങ്കെടുത്തു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് വില്ലേജുകളിൽ ബാക്കി നിൽക്കുന്ന അപേക്ഷകൾ മുപ്പതിനുള്ളിൽ തീർപ്പാക്കുന്നതിന് ഊർജിത ശ്രമം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top