23 November Saturday
ഇടക്കാല ആശ്വാസം

കാഷ്യൂ കോർപറേഷൻ 
ഭരണസമിതിയെ അഭിനന്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

കാഷ്യൂ കോർപറേഷൻ ജീവനക്കാർ ഹെഡ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച യോഗം ചെയർമാൻ എസ് ജയമോഹൻ ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
ജീവനക്കാർക്ക് ഇടക്കാല ആശ്വാസം നൽകാൻ തീരുമാനിച്ച കാഷ്യൂ കോർപറേഷൻ ഭരണസമിതിയെ അഭിനന്ദിച്ച്‌ ജീവനക്കാരുടെ നേതൃത്വത്തിൽ കോർപറേഷൻ ഹെഡ് ഓഫീസിനു മുന്നിൽ യോഗം സംഘടിപ്പിച്ചു. ചെയർമാൻ എസ് ജയമോഹൻ ഉദ്‌ഘാടനംചെയ്തു. ആർ ശ്രീരാജ് അധ്യക്ഷനായി. ശമ്പള പരിഷ്‌ക്കരണം തീർപ്പാക്കാൻ കാലതാസം വരുന്ന സാഹചര്യത്തിൽ ഹെഡ് ഓഫീസ് ജീവനക്കാർക്ക് പ്രതിമാസം 3000 രൂപയും ഫാക്ടറി ജീവനക്കാർക്ക് 2500 രൂപയും ഇടക്കാല ആശ്വാസം നൽകാനാണ്‌ തീരുമാനം. സ്റ്റാഫ് സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി ബി സുജീന്ദ്രൻ,  തൊഴിലാളി സ്റ്റാഫ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അയത്തിൽ സോമൻ, പി ഡി ജോസ്, ബി സുനിൽകുമാർ എന്നിവർ സംസാരിച്ചു.   
പ്രതിസന്ധിയിലാക്കിയത്‌ കേന്ദ്രസർക്കാർ നയങ്ങൾ 
 കശുവണ്ടി വ്യവസായത്തിന്റെ അന്തകനായി പിണറായി സർക്കാർ മാറിയെന്ന യുടിയുസി നേതാവ് അസീസിന്റെ പ്രതികരണം വസ്‌തുതാ വിരുദ്ധമാണെന്ന്‌ കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് 11 മാസം ഫാക്ടറികൾ അടഞ്ഞുകിടന്നു. ഫാക്ടറികൾ തുറക്കുകയും യുഡിഎഫ് സർക്കാർ കുടിശ്ശികയാക്കിയ അഞ്ചു വർഷത്തെ ഗ്രാറ്റുവിറ്റി ഉൾപ്പെടെ 85 കോടി രൂപ അനുവദിച്ചതും ശമ്പള പരിഷ്കരണം നടപ്പാക്കിയതും എൽഡിഎഫ്‌ സർക്കാരാണ്‌. 4000 പേർക്ക്‌ തൊഴിൽ നൽകി. ഫാക്ടറികൾ നവീകരിച്ചു. ജീവനക്കാർക്കും തൊഴിലാളികൾക്കും പ്രൊമോഷൻ നൽകി. യുടിയുസിയും ഉൾപ്പെട്ട ഭരണസമിതിയിൽ എല്ലാ പ്രവർത്തനങ്ങളും കൂടിയാലോചിച്ചാണ് നടപ്പാക്കിയത്‌. കശുവണ്ടി മേഖലയെ പ്രതിസന്ധിയിലാക്കിയത്‌ കേന്ദ്രസർക്കാർ നയങ്ങളാണ്. ഇറക്കുമതി ചുങ്കം കൂട്ടിയതും ഇഎസ്ഐ ആനുകൂല്യം നിഷേധിച്ചതും നിലവാരം കുറഞ്ഞ പരിപ്പ് ഇറക്കുമതിക്കുള്ള അനുവാദവുമാണ്‌ മേഖലയിലെ പ്രതിസന്ധിക്ക്‌ കാരണം. നാഷണലൈസ്‌ഡ് ബാങ്കുകൾ വായ്പ നൽകാത്തതും ജപ്‌തി നടപടി സ്വീകരിച്ചതും സ്വകാര്യ ഫാക്ടറികളെ പ്രതിസന്ധിയിലാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top