22 December Sunday

നബിദിന ഘോഷയാത്രയ്ക്ക്‌ കോട്ടപ്പുറം ക്ഷേത്രത്തിൽ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

കിഴുനില മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലിക്ക് 
കോട്ടപ്പുറം ശ്രീ ധർമശാസ്ത ക്ഷേത്രത്തില്‍ സ്വീകരണം നൽകുന്നു

കടയ്ക്കൽ
കിഴുനില മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തിയ നബിദിന ഘോഷയാത്രയ്ക്ക് കോട്ടപ്പുറം ശ്രീ ധർമശാസ്ത ക്ഷേത്രത്തിൽ സ്വീകരണം നൽകി. കിഴുനില ജമാഅത്ത് ഇമാം അമീർഖാൻ ബാഖവി, ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകിയ ഘോഷയാത്രയെ ശ്രീ ധർമശാസ്ത ക്ഷേത്രം രക്ഷാധികാരി മണികണ്ഠൻപിള്ള, ക്ഷേത്രപൂജാരി ആദർശ്പോറ്റി, ട്രസ്റ്റ് അംഗങ്ങളായ കോട്ടപ്പുറം ശശി, രാജഗോപാൽ, ബിജുമോൻ, നാരായണൻനായർ, വേണുഗോപാലൻനായർ, സതീശൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ 25വർഷമായി ക്ഷേത്രത്തിൽ നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി വരുന്നുണ്ട്. മതസൗഹാർദത്തിന്റെ പ്രതീകമായ ചടങ്ങിൽ ജാതിമത ഭേദമെന്യേ നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്തു. ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ഷേത്ര കമ്മിറ്റിയുടെ വകയായി മധുരപലഹാരവും പായസവും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top