21 December Saturday
ക്ഷയരോഗ പ്രതിരോധം

എൻ എസ് ജില്ലയിലെ മികച്ച ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

ജില്ലയിലെ മികച്ച ക്ഷയരോ​ഗ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം എൻ എസ് ആശുപത്രിക്കു വേണ്ടി സെക്രട്ടറി പി ഷിബു, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ വി കെ സുരേഷ് കുമാർ, പൾമനോളജിസ്റ്റ് ഹാദി നിസാർ എന്നിവർ ചേർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എം എസ് അനുവിൽനിന്ന് ഏറ്റുവാങ്ങുന്നു

കൊല്ലം 
-ജില്ലയിലെ ടിബി പ്രതിരോധത്തിൽ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് തുടർച്ചയായി അഞ്ചാം തവണയും എൻ എസ് സഹകരണ ആശുപ്രതി അർഹമായി. ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം കേന്ദ്രസർക്കാരിന്റെ ക്ഷയരോഗ നിർമാർജന പദ്ധതി നടപ്പാക്കുന്നതിൽ ആശുപത്രി നൽകിയ സംഭാവനയുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. ജില്ലയിലെ വിവിധ ആശുപത്രി പ്രതിനിധികൾ പങ്കെടുത്ത കൺസോർഷ്യം യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ എം എസ് അനുവിൽനിന്ന് ആശുപത്രി സെക്രട്ടറി പി ഷിബു, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ വി കെ സുരേഷ്‌കുമാർ, പൾമനോളജിസ്റ്റ് ഹാദി നിസാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ലോകാരാഗ്യ സംഘടനാ കൺസൾട്ടന്റ് അപർണാ മോഹൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ വീണ സോരോജ് എന്നിവർ ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി. ജില്ലാ ടിബി ഓഫീസർ ബി പ്ലാസാ, കൺസൾട്ടന്റ് ജ്യോതിഷ്ഹരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top