23 December Monday

അങ്കണവാടിക്ക് ഭൂമി നൽകി അംബികയും ബിനുവും

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

കടയ്ക്കോട് അങ്കണവാടിക്ക് സൗജന്യമായി നൽകിയ ഭൂമിയുടെ ആധാരം വി ബിനു കരീപ്ര പഞ്ചായത്ത് 
വൈസ് പ്രസിഡന്റ് സി ഉദയകുമാറിന് കൈമാറുന്നു

എഴുകോൺ
വർഷങ്ങളായി വാടകക്കെട്ടിടത്തിൽ തളയ്ക്കപ്പെട്ട കടയ്ക്കോട് 174 –ാം നമ്പർ അങ്കണവാടിക്ക്‌ ദുരിതത്തിൽനിന്ന്‌ മോചനം. കടയ്ക്കോട് വിജയഭവനിൽ ആർ അംബികയും മകൻ വി ബിനുവും ചേർന്ന് മൂന്നു സെന്റ്‌ അങ്കണവാടിക്ക്‌ സൗജന്യമായി നൽകി. അംബികയ്ക്കുകൂടി അവകാശമുള്ള ബിനുവിന്റെ കുടുംബ ഓഹരിയിൽനിന്നാണ് ഭൂമി നൽകിയത്. 
നിരന്തരം വാടക കെട്ടിടങ്ങൾ മാറേണ്ടി വരുന്ന കുരുന്നുകളുടെ സാഹചര്യം മനസ്സിലാക്കിയ ബിനു സ്വന്തം ഭൂമി നൽകാൻ മുന്നോട്ടു വരികയായിരുന്നു. ബിനുവിന്റെ ആഗ്രഹത്തിന് അമ്മ അംബികയും ഭാര്യ സീമയും മകൻ ഗോകുലും പിന്തുണയേകി. സിപിഐ എം കടയ്‌ക്കോട് ബി ബ്രാഞ്ച് അംഗമാണ് ബിനു. കരീപ്ര പഞ്ചായത്ത് അംഗം പി ഷീജയുടെ കുടുംബവീട്ടിലാണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്. ഷീജ പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ കുടുംബവീട് അങ്കണവാടിക്ക് നൽകുകയായിരുന്നു. 
കൺസ്യൂമർഫെഡ് ഭരണസമിതി അംഗം ജി ത്യാഗരാജന്റെ സാന്നിധ്യത്തിൽ കരീപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി ഉദയകുമാറിന് ഭൂമിയുടെ രേഖകൾ ബിനു കൈമാറി. പഞ്ചായത്ത്‌  അംഗം പി ഷീജ, അസിസ്റ്റന്റ് സെക്രട്ടറി സജീവ് എന്നിവർ പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top