കൊല്ലം
മനുഷ്യ–-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ജില്ലയിൽ അത്യാധുനിക സൗകര്യങ്ങളോടെ അനുവദിച്ച ആർആർടി ഹെഡ്‌ക്വാർട്ടേഴ്‌സ് ഒരുങ്ങി. അഞ്ചൽ വനം റേഞ്ച് പരിധിയിലെ ഭാരതീപുരത്താണ് ഹെഡ്‌ക്വാർട്ടേഴ്‌സ്. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഉദ്‌ഘാടനം. വാഹനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയാണ് ആർആർടി പ്രവർത്തനം വിപുലപ്പെടുത്തിയത്.
ആവാസവ്യവസ്ഥയിൽ എത്തിച്ച് ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് ജില്ലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ആസ്ഥാനകെട്ടിടം പൂർത്തിയാക്കിയത്. 3.12 കോടി രൂപ വിനിയോഗിച്ച് ആറ് കെട്ടിടമാണ് ഇവിടെ നിർമിച്ചത്. ഇതിൽ മൃഗാശുപത്രി, ദ്രുതകർമസേന ഓഫീസ്, സർജിക്കൽ യൂണിറ്റ്, പോസ്റ്റ് സർജിക്കൽ മെഡിക്കൽ കെയർ യൂണിറ്റ്, പോസ്റ്റ്മോർട്ടം റൂം, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സ്, ബാച്ചിലർ ക്വാർട്ടേഴ്‌സ്, ഉൾപ്പെടെ ഒരുക്കി. സർവസജ്ജമായ ആർആർടി സംഘം പ്രവർത്തനം ആരംഭിക്കുന്നതോടെ കിഴക്കൻ വനമേഖലയിലെ വന്യമൃഗശല്യത്തിനെതിരെ പ്രതിരോധം തീർക്കാൻ കഴിയും.
ജില്ലയിൽ നിലവിൽ അഞ്ചലിനു പുറമെ തെന്മലയിൽ പുതിയ ഒരു ആർആർടി ആരംഭിച്ചിട്ടുണ്ട്. തെന്മലയിൽ ജീവനക്കാരും വാഹനവും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് പുതുതായി അനുവദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..